മാന്നാർ : ഇരമത്തൂർ പാട്ടമ്പലം ആദിച്ചവട്ടം ദേവസ്വം ക്ഷേത്രത്തിലെ അകത്തെഴുന്നെള്ളിപ്പ് മഹോത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 7ന് കുരട്ടിക്കാട് കലാത്മിക സംഘത്തിന്റെ പിന്നൽ തിരുവാതിര, രാത്രി 8ന് ഹരിപ്പാട് ദേവസേന ഭജൻസിന്റെ ഭജൻസ്, വ്യാഴാഴ്ച വൈകിട്ട് 7ന് നൂപുരധ്വനി നൃത്തനൃത്യങ്ങൾ, വെള്ളിയാഴ്ച രാവിലെ 10 മുതൽ തിരുവല്ല കവിയൂർ പ്രബോധിനി ധർമ്മവിചാരവേദിയിലെ ആചാര്യ ശ്രീഭദ്രാജി നയിക്കുന്ന ഏകദിന നാരായണീയ സത്സംഗം, ശനിയാഴ്ച രാവിലെ 7 മുതൽ പൊതുവൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും കാവടി വരവ്, 8 മുതൽ ഭാഗവത പാരായണം, വൈകിട്ട് 4 നു വല്യ വീട്ടിൽ ശ്രീഭദ്രകാളീദേവീ ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര രാത്രി 7.30 മുതൽ ഭീമസേനൻ , 10 മുതൽ സേവ, ഞായറാഴ്ച പുലർച്ചെ 2 നു ഇരുകരകളിലേക്കുള്ള അൻപൊലി, 3മുതൽ അരീപ്പറ വലിയകാണിക്ക, രാവിലെ 6.30ന് അകത്തെഴുന്നള്ളിപ്പ് എന്നിവയോടെ സമാപിക്കും.