മാവേലിക്കര : കൈത തെക്ക് മുടുവമ്പിഴേത്ത് കളരിയിലെ വാർഷിക പൂജയോടനുബന്ധിച്ച് തന്ത്രി പടിഞ്ഞാറെ പുല്ലാംവഴി ഇല്ലം ദേവൻ സനൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കലശാഭിഷേകം നടത്തി. സഹതന്ത്രി പള്ളിപ്പാട് കുരുമങ്ങാനത്തില്ലം നാരായണൻ നമ്പൂതിരി, കണ്ടിയൂർ നീലമന ഇല്ലം എൻ.ഗോവിന്ദൻ നമ്പൂതിരി, കളരി കാരണവർ കെ.ശിവരാമൻ നായർ, ടി.രാജേഷ്കുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.