
ചേർത്തല: തിരുവിഴ വലിയവീട് ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. വിജയചന്ദ്രൻ വൈക്കത്തുപറമ്പ് ദീപപ്രകാശനം നടത്തി. ഇന്ന് രാവിലെ 10ന് വരാഹപൂജ.2ന് രാവിലെ 10ന് ലക്ഷ്മീനരസിംഹ പൂജ. 3ന് രാവിലെ 10ന് തിരുമുൽക്കാഴ്ച സമർപ്പണം, തുടർന്ന് ഉണ്ണിയൂട്ട്.4ന് രാവിലെ 11ന് ഗോവർദ്ധന പൂജ. 5ന് രാവിലെ 11.30ന് രുക്മിണിസ്വയംവരം, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.6ന് രാവിലെ 10ന് സന്താനഗോപാലാർച്ചന,അവിൽകിഴി സമർപ്പണം,7ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,10ന് വിഷ്ണുപൂജ,തുടർന്ന് അവഭൃഥസ്നാനം. 8ന് കളമെഴുത്തും പാട്ടും,രാവിലെ 9ന് ഗന്ധർവന്റെ ഭസ്മക്കളം,തുടർന്ന് അരത്തക്കളം,രാത്രി 8ന് മൂന്നാംകളം. 9ന് രാവിലെ 9ന് സർപ്പംപാട്ട്, ഉച്ചയ്ക്ക് 2ന് രണ്ടാം കളം,രാത്രി 8ന് മൂന്നാംകളം.11ന് രാവിലെ 10.30ന് വാർഷിക കലശം, രാത്രി 10ന് വലിയ കുരുതി.17ന് ഏഴാം പൂജയും നടക്കും.