
ന്യൂഡൽഹി: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ(പി.ഐ.ബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ഷെയ്ഫാലി ബി. ശരൺ ചുമതലയേറ്റു. കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ മനീഷ് ദേശായിയുടെ പിൻഗാമിയായാണ് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 1990 ബാച്ച് ഉദ്യോഗസ്ഥയായ ഷെയ്‌ഫാലി ശരൺ ചുമതലയേറ്റത്. 2014-ന് ശേഷം പി.ഐ.ബി തലപ്പത്തെത്തുന്ന ആദ്യ വനിതാ ഓഫീസറാണ്.
ധനകാര്യ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം,കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങളിലും 2019ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവായും റെയിൽവേ മന്ത്രാലയം ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച ഷെയ്‌ഫാലിയെ കേന്ദ്രസർക്കാർ വക്താവായി നിയമിച്ചിരുന്നു.
ആകാശവാണി ഡയറക്‌ടർ ജനറൽ
ആകാശവാണി ഡയറക്‌ടർ ജനറൽ ആയി 1991 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥ മൗഷമി ചക്രവർത്തിയെയും നിയമിച്ചു. ഏപ്രിൽ ഇപ്പോഴത്തെ മേധാവി വസുധ ഗുപ്‌ത വിരമിക്കുന്ന ഒഴിവിൽ സ്ഥാനമേൽക്കും.