dharamvir

ന്യൂഡൽഹി: ആംആദ്‌മി പാർട്ടിയുടെ പാട്യാല മുൻ എം.പി ഡോ. ധരംവീർ ഗാന്ധി കോൺഗ്രസിൽ ചേർന്നു. ഇദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ പാട്യാലയിൽ മത്സരിച്ചേക്കും. 2014ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പ്രണീത് കൗറിനെ തോൽപ്പിച്ച ധരംവീർ 2016ൽ ആംആദ്‌മി വിട്ട് നവൻ പഞ്ചാബ് പാർട്ടിക്ക് രൂപം നൽകിയിരുന്നു. ഈ പാർട്ടി ഇന്നലെ കോൺഗ്രസിൽ ലയിച്ചു. ധരംവീറിനൊപ്പം പ്രമുഖ കർഷക നേതാവ് രച്ച്പാൽ സിംഗ് ജൗരമജ്ര, ഹർമീത് കൗർ ബ്രാർ, നരീന്ദർ സന്ധു തുടങ്ങിയ സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് മേധാവി പവൻ ഖേര, പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ദേവേന്ദർ യാദവ്, പി.സി.സി അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ്, നിയമസഭാ കക്ഷി നേതാവ് പ്രതാപ് സിംഗ് ബജ്‌വ തുടങ്ങിയവർ ധരംവീറിനെ സ്വാഗതം ചെയ്‌തു.