sanjay

#സുപ്രീം കോടതി കുടഞ്ഞു; ഇ.ഡി അയഞ്ഞു

# കേജ്രിവാളിനും പ്രതീക്ഷ

ന്യൂഡൽഹി:മദ്യനയക്കേസിൽ ഇ.ഡിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ചു. 181 ദിവസമായി അദ്ദേഹം ജയിലിൽ കഴിയുകയാണ്. സഞ്ജയ് സിംഗിനെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടിവരുമെന്നുവരെ സുപ്രീം കോടതി ഇന്നലെ ഒരു ഘട്ടത്തിൽ ഇ.ഡിക്ക് മുന്നറിയിപ്പ് നൽകി.

ആറു മാസമായി സഞ്ജയ് സിംഗ് ജയിലിൽ കഴിയുകയാണെന്നും മാപ്പുസാക്ഷിയായ വ്യവസായി ദിനേശ് അറോറയുടെ മൊഴിയല്ലാതെ ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ലെന്നുമുള്ള കോടതിയുടെ നിലപാടാണ് നിർണായകമായത്.

കോടതിയുടെ ഈ നിലപാട് ജയിലിൽ കഴിയുന്ന

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനും പുറത്തിറങ്ങാൻ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി.കേജ് രിവാളിനെതിരെ വ്യവസായിയായ അരവിന്ദ് ഫാർമ ഉടമ ശരത്റെഡ്ഢി അടക്കം നാലു മാപ്പുസാക്ഷികളുടെ മൊഴിയുണ്ടെങ്കിലും അഴിമതിപ്പണം കണ്ടെടുത്തിട്ടില്ല. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യത്തിലടക്കം വിധി

സ്വാധീനം ചെലുത്താം.

സ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് അഡിഷണൽ സോളിസിറ്റർ ജനറലിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്. ദിനേശ് അറോറ തുടക്കത്തിൽ സഞ്ജയ് സിംഗിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിന്നീട് എതിരായി മൊഴി നൽകി. വർഷങ്ങൾക്ക് മുൻപു നടന്ന ഇടപാടാണ്. അഴിമതിപ്പണം കണ്ടെത്തിയിട്ടില്ല. കസ്റ്റഡി ഇനിയും ആവശ്യമുണ്ടോ ? നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് വിചാരണയിൽ വരെ ചലനങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പും നൽകി. സഞ്ജയ് സിംഗ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടിവരുമെന്നും അറിയിച്ചു.ഇതോടെ ഇ.ഡിക്ക് അപകടം മണത്തു.

ഉച്ചയ്ക്ക് ശേഷം ഹർജി പരിഗണിച്ചപ്പോൾ, ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.അതേസമയം, ‌ഈ പ്രതിയുടെ ജാമ്യക്കാര്യത്തിൽ തങ്ങൾ സ്വീകരിച്ച നിലപാ‌ട് മറ്റു പ്രതികളുടെ കാര്യത്തിൽ കീഴ്വഴക്കമാക്കരുതെന്ന ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു.

ഇതോടെ ജാമ്യം അനുവദിച്ച സുപ്രീംകോടതി, വിചാരണക്കോടതിക്ക് ജാമ്യ വ്യവസ്ഥകൾ തീരുമാനിക്കാമെന്ന് വ്യക്തമാക്കി. മദ്യനയക്കേസിനെ കുറിച്ച് പൊതുപ്രസ്താവന പാടില്ല. രാഷ്ട്രീയ പ്രവർത്തനം തുടരാം.

2023 ഒക്ടോബർ നാലിനാണ് സഞ്ജയ് സിംഗിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

കോഴപ്പണം കണ്ടെത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് അടക്കം ഇ.ഡിക്ക് ഉത്തരമില്ല.

-സൗരഭ് ഭരദ്വാജ് (ആം ആദ്മി പാർട്ടി)

കേ​ജ് ​രി​വാ​ൾ,​ ​യു.​ടി​ ​ന​മ്പ​ർ​ 670,
ജ​യി​ലി​ൽ​ ​ഉ​റ​ങ്ങാ​ത്ത​രാ​ത്രി

തി​ഹാ​ർ​ ​ര​ണ്ടാം​ ​ന​മ്പ​ർ​ ​ജ​യി​ലി​ലെ​ ​മൂ​ന്നാം​ ​വാ​ർ​ഡി​ൽ​ ​യു.​ടി​ ​(​അ​ണ്ട​ർ​ ​ട്ര​യ​ൽ​)​ ​ന​മ്പ​ർ​ 670.​ ​ഇ​താ​ണ്അ​ര​വി​ന്ദ് ​കേ​ജ് ​രി​വാ​ളി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​മേ​ൽ​വി​ലാ​സം.​ ​
സെ​ല്ലി​ൽ​ ​ഒ​റ്റ​യ്ക്കാ​ണെ​ങ്കി​ലും​ ​കൊ​ടും​ ​ക്രി​മി​ന​ലു​ക​ളാ​യ​ ​ഛോ​ട്ടാ​ ​രാ​ജ​ൻ,​ ​നീ​ര​ജ് ​ബ​വാ​ന,​ ​ന​വീ​ൻ​ ​ബാ​ലി​ ​തു​ട​ങ്ങി​യ​വ​ർ​ ​ഇ​തേ​ ​വാ​ർ​ഡി​ലാ​ണ് ​ക​ഴി​യു​ന്ന​ത്.​ ​
തി​ങ്ക​ളാ​ഴ്ച​ ​ഇ​വി​ടെ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ര​ണ്ട് ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​ർ​ ​എ​പ്പോ​ഴും​ ​കാ​വ​ലു​ണ്ട്.​ ​സി.​സി.​ടി.​വി​ ​ക്യാ​മ​റ​ക​ളി​ലൂ​ടെ​ ​നി​ര​ന്ത​ര​ ​നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.​ ​രാ​ത്രി​യി​ൽ​ ​ഉ​റ​ക്കം​ ​കു​റ​വാ​യി​രു​ന്നു​വെ​ന്നും​ ​എ​ഴു​ന്നേ​റ്റി​രു​ന്ന് ​നേ​രം​ ​വെ​ളി​പ്പി​ച്ചെ​ന്നു​മാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​ഭാ​ര്യ​ ​സു​നി​ത,​ ​മ​ക​ൻ,​ ​മ​ക​ൾ,​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​ബി​ഭ​വ് ​കു​മാ​ർ,​ ​രാ​ജ്യ​സ​ഭാ​ ​എം.​പി​ ​സ​ന്ദീ​പ് ​പ​ത​ക് ​എ​ന്നീ​ ​അ​ഞ്ച് ​പേ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​സ​ന്ദ​ർ​ശ​നാ​നു​മ​തി.

രാ​വി​ലെ​ ​ബ്രെ​ഡും​
​ചാ​യ​യും

ഇ​ന്ന​ലെ​യും​ ​പ​തി​വു​ ​ദി​ന​ച​ര്യ​ക​ളാ​യ​ ​പ്രാ​ർ​ത്ഥ​ന​യും​ ​യോ​ഗ​യും​ ​ന​ട​ത്തി.​ ​രാ​വി​ലെ​ 06.40​ന് ​ചാ​യ​യും​ ​ബ്രെ​ഡു​മാ​യി​രു​ന്നു​ ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണം.​ ​ഉ​ച്ച​യ്ക്ക് 12​ന് ​ഉ​ച്ച​ഭ​ക്ഷ​ണം.​ ​വൈ​കി​​ട്ട് 05.30​ന് ​അ​ത്താ​ഴം.​ ​രാ​ത്രി​ ​ഏ​ഴി​ന് ​സെ​ൽ​ ​പൂ​ട്ടും.​ ​സെ​ല്ലി​ൽ​ ​കൊ​തു​കു​വ​ല​ ​വി​രി​ച്ചി​ട്ടു​ണ്ട്.​ ​ഹ​നു​മാ​ന്റെ​ ​ചി​ത്രം​ ​പ​തി​ച്ച​ ​ലോ​ക്ക​റ്റ് ​ധ​രി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി.