mahuva

ന്യൂഡൽഹി : ചോദ്യക്കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്കെതിരെ ഇ.ഡി കേസ്. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശിച്ച് ഇ.ഡി നൽകിയിരുന്ന സമൻസ് മഹുവ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ സി.ബി.ഐ അന്വേഷണവും പുരോഗമിക്കുകയാണ്. അഴിമതി വിരുദ്ധ സംവിധാനമായ ലോക്പാലിന്റെ നിർദ്ദേശപ്രകാരമാണിത്. വ്യവസായിയും സുഹൃത്തുമായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങി പാർലമെന്റിൽ ചോദ്യമുന്നയിച്ചുവെന്ന ആരോപണമാണ് മഹുവ നേരിടുന്നത്. എത്തിക്സ് കമ്മിറ്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ എട്ടിന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ച് മഹുവയെ പുറത്താക്കിയിരുന്നു.