
ന്യൂഡൽഹി : നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണം അന്വേഷിക്കണമെന്ന് പൊതുതാത്പര്യഹർജി നൽകിയയാളുടെ ഉദ്ദേശ്യശുദ്ധി പരിശോധിക്കാൻ സുപ്രീംകോടതി. കോൺഗ്രസിനെയും ഐ.ബിയെയും അടക്കം എതിർകക്ഷികളാക്കി പിനാക് പാനി മൊഹന്തി എന്ന വ്യക്തിയാണ് ഹർജി നൽകിയത്. ഉത്തരവാദിത്തമില്ലാത്ത, പ്രത്യാഘാതങ്ങൾ മനസിലാക്കാതെയുമുള്ള ഹർജിയാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണെന്ന് ഹർജിക്കാരൻ അറിയിച്ചതോടെ, ഇതുവരെ നടത്തിയ സാമൂഹ്യപ്രവർത്തനം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. മേയ് ആറിന് വീണ്ടും പരിഗണിക്കും.