priya

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായുളള പ്രിയാ വർഗീസിന്റെ നിയമനത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസ് ലിസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് ഹർജിക്കാരനായ ചങ്ങനാശേരി ഡി.ബി കോളേജ് മലയാളം അദ്ധ്യാപകൻ ജോസഫ് സ്കറിയ ആവശ്യമുന്നയിച്ചത്. കേസ് സ്വാഭാവികമായും ലിസ്റ്റ് ചെയ്തുകൊള്ളുമെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ യു.ജി.സിയും ഹർജി സമർപ്പിച്ചിട്ടുണ്ട്.