
ന്യൂഡൽഹി: മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി രണ്ടാഴ്ച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വാദംകേൾക്കൽ വൈകരുതെന്ന് ഹർജിക്കാരായ അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയ്ക്കുശേഷം വാദം കേൾക്കാൻ സമ്മതിച്ചത്. സമാനആവശ്യത്തിൽ ഒന്നിന് ജസ്റ്റിസ് ബി.ആർ.ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ അതത് വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്നാണ് പൊതുപ്രവർത്തകനായ അരുൺകുമാർ അഗ്രവാളിന്റെ ഹർജിയിലെ ആവശ്യം.