cpm

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്ന് വൈകിട്ട് 3.30ന് ഡൽഹിയിലെ എ.കെ.ജി ഭവനിലാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക, ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക, മതേതര സർക്കാരിനെ തിരഞ്ഞെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രകടനപത്രിക.