robert-vadra

ന്യൂഡൽഹി : ഉത്തർപ്രദേശിലെ അമേതിയിൽ മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിസമ്മതിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. മത്സരിക്കാൻ തീരുമാനിച്ചാൽ അമേഠിയെ താൻ പ്രതിനിധീകരിക്കണമെന്നാണ് അവിടത്തെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് റോബർട്ട് വദ്ര ഇന്നലെ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഗാന്ധി കുടുംബത്തിന്റെ കോട്ടയാണത്. അമേതി, റായ്ബറേലി, സുൽത്താൻപൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്കായി ഗാന്ധി കുടുംബം വർഷങ്ങളായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ എം.പിയെക്കൊ അമേതിയിലെ ജനം ബുദ്ധിമുട്ടുകയാണെന്ന് സ്മൃതി ഇറാനിയെ ലക്ഷ്യമിട്ട് വാദ്ര ആരോപിച്ചു. വികസനത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. മണ്ഡലത്തിലും വരുന്നില്ല. ഗാന്ധി കുടുംബത്തെ കുറ്റം പറയുന്നതിൽ മാത്രമാണ് ശ്രദ്ധ. അവരെ തിരഞ്ഞെടുത്തതിലൂടെ തെറ്രു ചെയ്തെന്ന് അമേതിക്കാർ വിചാരിക്കുന്നു. അതിനാൽ ഗാന്ധി കുടുംബത്തിലെ ഒരാളെ അവർ പ്രതീക്ഷിക്കുന്നുണ്ട്. ജനങ്ങൾ തന്നെ ഓഫീസിലും വീട്ടിലും സന്ദർശിക്കുന്നു. തന്റെ പിറന്നാൾ ദിനത്തിൽ കേക്കു മുറിക്കുകയും ചെയ്യുന്നുണ്ടെന്ന് റോബർട്ട് വദ്ര കൂട്ടിച്ചേർത്തു.