soniya

ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെ 14 പേർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

പാർലമെന്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻകർ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിരമിച്ചതിനെ തുടർന്ന് ഒഴിഞ്ഞ രാജസ്ഥാനിൽ നിന്നുള്ള സീറ്റിലാണ് സോണിയ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1999ൽ അമേഠി, 2004 -2024റായ്ബറേലി മണ്ഡലങ്ങളിൽ നിന്ന് ലോക്‌സഭാംഗമായിരുന്നു. ഒഡീഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അശ്വനി വൈഷ്‌ണവ്,

കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ബി.ജെ.പി നേതാക്കളായ ആർ.പി.എൻ സിംഗ്, സമിക് ഭട്ടാചാര്യ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

സഭാ നേതാവ് പിയൂഷ് ഗോയൽ, കോൺഗ്രസ് അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ,പ്രിയങ്ക ഗാന്ധി,

രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, സെക്രട്ടറി ജനറൽ പി. സി മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.