bjp

ന്യൂഡൽഹി: പഴയകാല നടിയും മഥുര ബി.ജെ.പി എം.പിയുമായ ഹേമമാലിനിക്കെതിരെ കോൺഗ്രസ് എം.പി രൺദീപ് സുർജേവാല നടത്തിയ ലൈംഗിക ചുവയുള്ള പരാമർശം വിവാദത്തിൽ. സംഭവത്തിൽ ഹരിയാന വനിത കമ്മിഷൻ സുർജേവാലയ്‌ക്ക് നോട്ടീസയച്ചു. പ്രസ്‌താവന കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയുടെ തെളിവാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.

ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് സുർജേവാലയുടെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ടത്. സുർജേവാല നികൃഷ്ടമായ ലൈംഗിക പരാമർശം നടത്തി പ്രഗത്ഭ വ്യക്തിയായ ഹേമ മാലിനിയെ അപമാനിച്ചെന്ന് മാളവ്യ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭ തിഞ്ഞെടുപ്പിൽ സ്ത്രീകൾ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികരിച്ചു. തന്റെ പ്രസംഗത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ തിരഞ്ഞെടുത്ത് ബി.ജെ.പി ഐടി സെൽ വിവാദമുണ്ടാക്കിയതാണെന്ന് സുർജേവാല വിശദീകരിച്ചു.