ന്യൂഡൽഹി : തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രികയ്ക്കൊപ്പം വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്ന പരാതിയുമായി സുപ്രീംകോടതി അഭിഭാഷകയായ അവനി ബൻസൽ. സ്വത്തുവിവരങ്ങൾ മറച്ചുവച്ചാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരിക്കുന്നതെന്നും തള്ളണമെന്നുമാണ് വരണാധികാരിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 45 കോടിയോളം വരുന്ന നിക്ഷേപങ്ങൾ അടക്കമുള്ളവയെ കുറിച്ച് വിവരം നൽകിയിട്ടില്ലെന്നും ആരോപിച്ചു.

ബെംഗളൂരുവിലെ വീടിന്റെ ഉടമസ്ഥതയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ആഡംബര വാഹനങ്ങളുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്. ഇത് മാദ്ധ്യമങ്ങളിലും വന്നിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. 2018ലെ രാജ്യസഭാ തിരഞ്ഞെടുപ്പിലും വ്യാജ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും കുറ്റപ്പെടുത്തി.