s

ന്യൂഡൽഹി: മദ്യനയക്കേസിൽ ചോദ്യംചെയ്യാനുള്ള സി.ബി.ഐ നീക്കത്തിനെതിരെ കെ.കവിത ഡൽഹി റോസ് അവന്യു കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് ബി.ആർ.എസ് നേതാവ്. ജുഡിഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഇതേ കോടതി സി.ബി.ഐക്ക് വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെ, തന്റെ ഭാഗവും കൂടി കേൾക്കണമെന്ന് കവിത നൽകിയ അപേക്ഷയിൽ ജഡ്ജി കാവേരി ബവേജ സി.ബി.ഐയുടെ നിലപാട് തേടിയിരിക്കുകയാണ്. 10ന് പരിഗണിക്കും. ഇ.ഡി കേസിൽ കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ റോസ് അവന്യു കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കുകയാണ്.