s

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ബംഗോൺ, ഉലുബേരിയ, ഘട്ടൽ സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ 13-ാം പട്ടികയാണിത്. ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശാന്തനു താക്കൂർ മത്സരിക്കുന്ന ബംഗോണിൽ മുൻ കോൺഗ്രസ് നേതാവ് പ്രദീപ് ബിശ്വാസിന് ടിക്കറ്റ് നൽകി. പൗരത്വ ഭേദഗതി നിയമം മൂലം പ്രയോജനം ലഭിക്കുന്ന ബംഗ്ലാദേശിലെ 'മതുവ" അഭയാർത്ഥി സമൂഹത്തിന്റെ വോട്ടുകൾ ഇവിടെ നിർണായകമാണ്.

ഹൗറ ജില്ലയിലെ ഉലുബേരിയയിൽ അസർ മാലിക്കും ഘട്ടലിൽ ഡോ. ​​പാപ്പിയ ചക്രവർത്തിയുമാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് ഇതുവരെ 240 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.