k

ന്യൂഡൽഹി: മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യു കോടതി നിരസിച്ചു. മകന്റെ പരീക്ഷയ്ക്ക് അടുത്തുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത് . പരീക്ഷകളിൽ കുട്ടികൾ സമ്മർദ്ദം അനുഭവിക്കുന്നതായി റേഡിയോയിലെ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചിട്ടുണ്ടെന്ന് കവിതയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അമ്മയുടെ സാന്നിദ്ധ്യത്തിന് പകരംവയ്ക്കാൻ മറ്റാർക്കുമാകില്ലെന്നും കൂട്ടിച്ചേർത്തു. ഇ.ഡി ശക്തമായി എതിർത്തു. കോഴയിടപാടിലെ നിർണായക കണ്ണിയാണെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും അറിയിച്ചു.