kajal-nishad

ന്യൂഡൽഹി: ഉത്തർപ്രദേശ് ഗൊരഖ്പൂർ മണ്ഡലം സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയും ഭോജ്പൂരി താരവുമായ കാജൽ നിഷാദിനെ ഹൃദയാഘാതത്തെ തുടർന്ന് ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുംചൂടിലും പ്രചാരണം തുടർന്ന താരം വെള്ളിയാഴ്ച പൊതുവേദിയിൽ കുഴഞ്ഞുവീണിരുന്നു. നിർജ്ജലീകരണമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടിയത്. ഗൊരഖ്പൂരിലെ ആശുപത്രിയിലായിരുന്ന കാജലിന്റെ ആരോഗ്യനില കഴിഞ്ഞദിവസം വഷളായി. ഇ.സി.ജിയിൽ മോശം സാഹചര്യം മനസിലാക്കിയ ഡോക്ടർമാർ ലക്നൗവിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയും ഭോജ്പൂരി നടനുമായ രവി കിഷനും എസ്.പിയിലെ കാജൽ നിഷാദും തമ്മിലാണ് പ്രധാന മത്സരം.