y

 തിരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ ജയിലിലടയ്ക്കും: സുപ്രീംകോടതി

ന്യൂഡൽഹി : സാമൂഹ്യമാദ്ധ്യമങ്ങളിൽ ആരോപണമുന്നയിക്കുന്നവരെ തുറുങ്കിലടയ്ക്കാൻ തുടങ്ങിയാൽ തിരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ ജയിലിലാക്കുമെന്ന് തമിഴ്നാടിനോട് ആരാഞ്ഞ് സുപ്രീംകോടതി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ സാമൂഹ്യമാദ്ധ്യമത്തിൽ പരാമർശം നടത്തിയ കേസിൽ യുട്യൂബർ എ. ദുരൈമുരുഗൻ സട്ടൈയുടെ ജാമ്യം പുന:സ്ഥാപിച്ചുകൊണ്ടാണ് ചോദ്യം. വിമർശിക്കുന്ന എല്ലാവരെയും ജയിലിലിടാനാകില്ലെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ദുരൈമുരുഗന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.