k

ന്യൂഡൽഹി : മദ്യനയക്കേസിലെ അറസ്റ്റിനെയും, ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. നിയമവിരുദ്ധ അറസ്റ്റാണെന്നും, ഉടനടി മോചിപ്പിക്കണമെന്നുമുള്ള ആവശ്യത്തിൽ ഉച്ചയ്ക്ക് 2.30നാണ് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ നിർണായക വിധി പറയുന്നത്. ഹർജിയെ ഇ.ഡി ശക്തമായി എതിർത്തിരുന്നു. നൂറുകോടി കോഴയിടപാടിലെ മുഖ്യ സൂത്രധാരനും തലച്ചോറുമാണ് കേജ്രിവാളെന്ന് ഇ.ഡി ആരോപിച്ചു. അതേസമയം, രാഷ്ട്രീയലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താനാണ് അറസ്റ്റെന്ന് കേജ്‌രിവാൾ പറയുന്നു.

കേ​ജ്‌​രി​വാ​ളി​ന്റെ​ ​പി.​എ​യെ​ ​ചോ​ദ്യം​ചെ​യ്തു

ന്യൂ​ഡ​ൽ​ഹി​ ​:​ ​മ​ദ്യ​ന​യ​ക്കേ​സി​ൽ​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​പേ​ഴ്സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റ് ​ബി​ഭ​വ്‌​കു​മാ​ർ,​​​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​എം.​എ​ൽ.​എ​ ​ദു​ർ​ഗേ​ഷ് ​പ​ത​ക് ​എ​ന്നി​വ​രെ​ ​ഇ.​ഡി​ ​ഇ​ന്ന​ലെ​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​കേ​ജ്‌​രി​വാ​ളി​ന്റേ​ത​ട​ക്കം​ ​പ്ര​തി​ക​ളു​ടെ​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​ന​ശി​പ്പി​ക്ക​പ്പെ​ട്ട​തി​ലാ​ണ് ​ബി​ഭ​വ്‌​കു​മാ​റി​ന്റെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലെ​ന്നാ​ണ് ​സൂ​ച​ന.
കോ​ഴ​പ്പ​ണം​ ​ഗോ​വ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഉ​പ​യോ​ഗി​ച്ചു​വെ​ന്ന​ ​വി​ല​യി​രു​ത്തി​ലാ​ണ് ​കൂ​ടു​ത​ൽ​ ​കാ​ര്യ​ങ്ങ​ള​റി​യാ​ൻ​ ​ദു​ർ​ഗേ​ഷ്‌​പ​ത​ക് ​എം.​എ​ൽ.​എ​യെ​ ​വി​ളി​ച്ചു​വ​രു​ത്തി​യ​ത്.​ 100​ ​കോ​ടി​യു​ടെ​ ​ഇ​ട​പാ​ടി​ൽ​ 45​ ​കോ​ടി​യും​ ​ഗോ​വാ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് ​ഇ.​ഡി​യു​ടെ​ ​നി​ഗ​മ​നം.
ഡ​ൽ​ഹി​യി​ലെ​ ​സ​ത്യ​സ​ന്ധ​മാ​യ​ ​രാ​ഷ്ട്രീ​യം​ ​അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​ദു​ർ​ഗേ​ഷ് ​പ​ത​ക് ​പ്ര​തി​ക​രി​ച്ചു.​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​ആം​ ​ആ​ദ്മി​ ​നേ​താ​ക്ക​ളെ​ ​ത​ട​യു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ചോ​ദ്യം​ചെ​യ്യ​ലെ​ന്ന് ​ഡ​ൽ​ഹി​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​അ​തി​ഷി​യും​ ​ആ​രോ​പി​ച്ചു.