s

ന്യൂഡൽഹി : ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളിലെ മേധാവിമാരെ ഉടൻ മാറ്രണം എന്നാവശ്യപ്പെട്ട് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി തൃണമൂൽ കോൺഗ്രസ് നേതാക്കൾ. സാകേത് ഗോഖലെ, ഡെറെക് ഒബ്രിയെൻ, സാഗരിക ഘോഷ്, അർപ്പിത ഘോഷ് തുടങ്ങി പത്തിൽപ്പരം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ധർണയ്ക്ക് മുൻപ് തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥരെ നേതാക്കൾ കണ്ടിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്രച്ചട്ടം നിലവിലിരിക്കെ,​ പശ്ചിമബംഗാളിലും മറ്റു പല സംസ്ഥാനങ്ങളിലും വ്യാപകമായി കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗിക്കുകയാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതി.