s

ന്യൂഡൽഹി : വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനത്തിനായി ഫണ്ട് നൽകുന്നില്ലെന്ന് ആരോപിച്ച് കർണാടക സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീംകോടതി. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ അറ്റോർണി ജനറലും സോളിസിറ്റർ ജനറലും നിലപാട് അറിയിക്കണം. ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. 18,​171 കോടിയാണ് കർണാടകത്തിന്റെ ആവശ്യം.