p

ന്യൂഡൽഹി: തമിഴ്നാട് മന്ത്രി പെരിയസ്വാമിക്കെതിരെയുള്ള അഴിമതിക്കേസിലെ വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി. മന്ത്രിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈനടപടി വിശദമായി പരിശോധിക്കാൻ ജസ്റ്റിസ് ഹൃഷികേശ് റോയ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ഡി.എം.കെ മന്ത്രിസഭയിൽ ഭവന മന്ത്രിയായിരിക്കെ 2008-09ൽ ക്രമക്കേട് നടത്തിയെന്നാണ് പെരിയസ്വാമിക്കെതിരെയുള്ള ആരോപണം.