
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജമ്മുകാശ്‌മീരിലെ അഞ്ച് സീറ്റിലും ലഡാക്കിലെ ഒരു സീറ്റിലും കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യമായി മത്സരിക്കും. അനന്ത്നാഗ്, ശ്രീനഗർ, ബാരാമുള്ള മണ്ഡലങ്ങളിൽ നാഷണൽ കോൺഫറൻസും ഉധംപൂർ, ജമ്മു, ലഡാക്ക് മണ്ഡലങ്ങൾ കോൺഗ്രസിനും ലഭിക്കും. 'ഇന്ത്യ' കൂട്ടായ്‌മയിൽ അംഗമായ മെഹബൂബ മുഫ്‌തിയുടെ പി.ഡി.പി ജമ്മുകാശ്‌മീരിലെ മൂന്ന് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. മുഫ്‌തിയുമായുള്ള സീറ്റ് പങ്കിടൽ ചർച്ച വിജയിച്ചില്ലെന്ന് കോൺഗ്രസ് ദേശീയ സഖ്യ സമിതി അംഗം സൽമാൻ ഖുർഷിദ് പറഞ്ഞു.