s

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ട മുൻ കേന്ദ്രമന്ത്രിയും ഹരിയാനയിലെ പ്രമുഖ ജാട്ട് നേതാവുമായ ബീരേന്ദർ സിംഗ് ഭാര്യയും മുൻ നിയമസഭാംഗവുമായ പ്രേം ലതയ്‌ക്കൊപ്പം കോൺഗ്രസിൽ ചേർന്നു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്, രൺദീപ് സിംഗ് സുർജേവാല, കുമാരി സെൽജ, മുതിർന്ന നേതാക്കളായ പവൻ ഖേര, ക്യാപ്റ്റൻ അജയ് യാദവ്, കിരൺ ചൗധരി, ഡോ നസീർ ഹുസൈൻ, പഞ്ചാബ് മുൻ മുഖ്യമന്ത്രി രജീന്ദർ കൗർ ഭട്ടൽ, ഹരിയാന പി.സി.സി അദ്ധ്യക്ഷൻ ഉദയ് ഭാൻ തുടങ്ങിയവർ പങ്കെടുത്തു . കോൺഗ്രസ് തനിക്ക് സ്വന്തം വീടും പ്രത്യയശാസ്ത്രപരമായ നിലപാടും കൂടിയാണെന്ന് ബിരേന്ദർ സിംഗ് പറഞ്ഞു.