
ഹർജിക്കാരന് 50000 രൂപ പിഴ
ന്യൂഡൽഹി: മദ്യനയക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് തുടർച്ചയായി ഹർജികൾ വരുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഡൽഹി ഹൈക്കോടതി. ഒരേ വിഷയം തുടർച്ചയായി വരാൻ ഇത് ജെയിംസ് ബോണ്ട് സിനിമയല്ല. ജുഡിഷ്യൽ സംവിധാനത്തെ പരിഹാസ്യമാക്കാനുള്ള ഇത്തരം നീക്കങ്ങൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനായ ആം ആദ്മി മുൻ എം.എൽ.എ സന്ദീപ് കുമാറിൽ നിന്ന് അരലക്ഷം രൂപ പിഴയിട്ടു.
കോടതിയെ രാഷ്ട്രീയ കോലാഹലങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. രണ്ടു ഹർജികൾ നിരസിച്ചിട്ടും മൂന്നാമതും ഹർജിയെത്തിയപ്പോഴായിരുന്നു നിരീക്ഷണം. കോടതിക്കുള്ളിൽ രാഷ്ട്രീയ പ്രസംഗം വേണ്ട. അതിന് തെരുവിലോ മറ്റോ പോകണമെന്നും മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയെ മാറ്റണമോയെന്നതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഭരണപ്രതിസന്ധിയുണ്ടോ എന്നത് ഡൽഹി ലെഫ്റ്രനന്റ് ഗവർണറും രാഷ്ട്രപതിയും പരിശോധിക്കേണ്ട വിഷയമാണെന്നും ഏപ്രിൽ നാലിന് ഇതേ കോടതി നിരീക്ഷിച്ചിരുന്നു. ചില സമയങ്ങളിൽ വ്യക്തിതാത്പര്യം രാജ്യതാത്പര്യത്തിന് വിധേയമായിരിക്കണമെങ്കിലും മുഖ്യമന്ത്രി പദവിയിൽ തുടരണമോയെന്നത് കേജ്‌രിവാൾ സ്വന്തമായി തീരുമാനിക്കേണ്ടതാണെന്നും അന്ന് നിരീക്ഷിച്ചു. ഹിന്ദുസേന അദ്ധ്യക്ഷൻ വിഷ്‌ണു ഗുപ്ത സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവേയായിരുന്നു നിരീക്ഷണം. സമാന ആവശ്യമുന്നയിച്ച മറ്റൊരു ഹർജി മാർച്ച് 28ന് ഹൈക്കോടതി നിരസിച്ചിരുന്നു.
ബി.ജെ.പിയുടെ പ്രതിഷേധം
കേജ്രിവാളിന്റെ രാജിയാവശ്യപ്പെട്ട് ഇന്നലെ ഡൽഹി ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെ സംഘർഷം. ബാരിക്കേഡുകൾ ചാടികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴയിടപാടിൽ കേജ്രിവാളിനെതിരെ തെളിവുണ്ടെന്ന് അടക്കം പരാമർശങ്ങൾ ഡൽഹി ഹൈക്കോടതിയിൽ നിന്നുണ്ടായ പശ്ചാത്തലത്തിൽ ഉടൻ പദവിയൊഴിയണമെന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര ആവശ്യപ്പെട്ടു.
ബി.ജെ.പിക്ക്
പിടിവള്ളി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കേസിൽ കുടുക്കിയതാണെന്ന ആക്ഷേപം കേൾക്കുന്ന ബി.ജെ.പിക്ക് ഡൽഹി മന്ത്രിയുടെ രാജി പിടിവള്ളിയായി. കേജ് രിവാളിന്റെ അറസ്റ്റ് പാർട്ടിയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢതന്ത്രമാണെന്ന വാദം ഇന്ത്യ മുന്നണി അടക്കം ഉയർത്തുകയും തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പ്രഹരിക്കാൻ ആയുധമാക്കുകയും ചെയ്തിരുന്നു. ആംആദ്മി പാർട്ടിയുടെ തകർച്ച തുടങ്ങിയെന്ന് ബി.ജെ.പി പ്രതികരിച്ചു.
പാർട്ടിയെ തകർക്കാൻ ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിന്റെ തെളിവാണ് ആനന്ദിന്റെ രാജിയെന്ന് ആപ്പിന്റെ നേതാക്കളായ സൗരഭ് ഭരദ്വാജും സഞ്ജയ് സിംഗും പറഞ്ഞു. ഇ.ഡിയുടെയും തിഹാർ ജയിലിന്റെയും ഭീഷണികളെ ഭയക്കുന്ന പാവമാണ് ആനന്ദ്. ആനന്ദിനെ നേരത്തെ അഴിമതിക്കാരനെന്ന് വിളിച്ച ബി.ജെ.പി അദ്ദേഹത്തിന്അം ഗത്വം നൽകുമോയെന്നും അവർ ചോദിച്ചു.
പാർട്ടിയെയും ഡൽഹിയിലെയും പഞ്ചാബിലെയും സർക്കാരുകളെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമെന്ന് അവർ ആരോപിച്ചു.