ന്യൂഡൽഹി : സിക്കിം ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാർട്ടിനെതിരെയുള്ള ഇ.ഡി കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. എറണാകുളത്തെ പ്രത്യേക കോടതിയിലെ വിചാരണ ഇനിയൊരുത്തരവ് വരെ ആരംഭിക്കരുതെന്ന് ജസ്റ്രിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ഇ.ഡി ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ജൂലായ് 12ന് മുൻപ് മറുപടി നൽകണം. സി.ബി.ഐ കേസിലെ വിചാരണ തീരും മുൻപ് ഇ.ഡി കേസിലെ നടപടികൾ ആരംഭിക്കുന്നതിനെതിരെ സാന്റിയാഗോ മാർട്ടിൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.