
ന്യൂഡൽഹി : സുപ്രീംകോടതിയിൽ നിന്ന് ഇന്നലെ റിട്ടയർ ചെയ്ത ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഭോപ്പാലിലെ ദേശീയ ജുഡിഷ്യൽ അക്കാഡമി ചെയർമാനായി നിയമിച്ചു. അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയ ചടങ്ങിലാണ് നിയമനക്കാര്യം ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചത്. ഹൈക്കോടതി ജഡ്ജിമാരുടെ പരിശീലനം തുടങ്ങിയവ കൈകാര്യം ചെയ്യാൻ ഏറ്രവും പ്രാപ്തനായ വ്യക്തിയാണ് ജസ്റ്റിസ് അനിരുദ്ധ ബോസെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജല്ലിക്കട്ട് തുടരാൻ അനുമതി നൽകിയത് അടക്കം ഒട്ടേറെ വിധികളുടെ ഭാഗമായിരുന്നു ജസ്റ്റിസ് അനിരുദ്ധ ബോസ്.