s

ന്യൂഡൽഹി : തിഹാർ ജയിലിൽ ആഴ്ച്ചയിൽ അഞ്ച് ദിവസം അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം ഡൽഹി റോസ് അവന്യു കോടതി തള്ളി. നിലവിൽ അനുവദിച്ച രണ്ടുദിവസം പോലും കൃത്യമായി ഉപയോഗിക്കുന്നില്ലെന്ന് ജഡ്ജി കാവേരി ബവേജ വ്യക്തമാക്കി. അനുവദിക്കപ്പെട്ട സമയത്തു തന്നെ കേസുകളെ കുറിച്ചല്ല, മറ്രു വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഉപയോഗിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. ഡൽഹി മന്ത്രി അതിഷിക്കുള്ള നിർദ്ദേശങ്ങൾ അഭിഭാഷകർ മുഖേന നൽകിയെന്ന് ഇ.ഡി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.