
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി 'സപ്നേ നഹിം ഹക്കീക്കത് ബൻതേതേ ഹേ, തഭീ തോ സബ് മോദി കോ ചുൻതേ ഹേ'(സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനാണ് എല്ലാവരും മോദിയെ തിരഞ്ഞെടുക്കുന്നത്) എന്നു തുടങ്ങുന്ന മറ്റൊരു വീഡിയോ പ്രചാരണ ഗാനം കൂടി പുറത്തിറക്കി. മലയാളം അടക്കം 12 പരിഭാഷകളുള്ള ഗാനം ദേശീയ വികാരത്തിന്റെ പ്രതിഫലനമാണെന്ന് ബി.ജെ.പി വിശദീകരിച്ചു. ആയിരക്കണക്കിന് ആളുകൾ ഒത്തു ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഭീമൻ കൊളാഷ് രൂപപ്പെടുത്തുന്നതാണ് ഗാനത്തിന്റെ അവസാന രംഗം.