
ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിൽ 12 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 94 പാർലമെന്റ് മണ്ഡലങ്ങളിൽ മേയ് ഏഴിന് നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇവിടങ്ങളിൽ പത്രിക സമർപ്പണവും ഇന്നു തുടങ്ങും.
അസാം (4), ബീഹാർ (5), ഛത്തീസ്ഗഢ് (7), ദാദ്ര & നഗർ ഹവേലി- ദാമൻ ദിയു (2), ഗോവ (2), ഗുജറാത്ത് (26), ജമ്മു കാശ്മീർ (1), കർണാടക (14), മഹാരാഷ്ട്ര (11), മദ്ധ്യപ്രദേശ് (8), ഉത്തർപ്രദേശ് (10), ബംഗാൾ (4) എന്നിവയാണ് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ.