
ന്യൂഡൽഹി: പെൺകുട്ടികൾക്ക് കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസവും ഭരണഘടന, സാമൂഹ്യനീതി, ജനാധിപത്യം, മാദ്ധ്യമ സ്വാതന്ത്ര്യം തുടങ്ങിയവയുടെ സംരക്ഷണവും വാഗ്‌ദാനം ചെയ്‌ത് സമാജ്‌വാദി പാർട്ടി പ്രകടന പത്രിക. 'ജനതയുടെ അവകാശ പത്രം- ഞങ്ങളുടെ അധികാരം’ എന്നാണ് പ്രകടനപത്രികയുടെ പേര്.
രാജ്യത്തിന്റെ വികസനത്തിന് സാമൂഹ്യനീതിക്കുള്ള അവകാശം ആവശ്യമാണെന്നും ജാതി സെൻസസ് ഇല്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാദ്ധ്യമല്ലെന്നും പ്രകടന പത്രിക പുറത്തിറക്കിയ പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. 2025 ഓടെ ജാതി സെൻസസ് നടത്തി, 2029 ഓടെ എല്ലാവർക്കും നീതിയും പങ്കാളിത്തവും ഉറപ്പാക്കും. അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കുമെന്നും സായുധ സേനയിൽ സ്ഥിരമായി റിക്രൂട്ട്‌മെന്റ് ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.