k

ന്യൂഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയെ ഈമാസം 23 വരെ ഡൽഹി റോസ് അവന്യു കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം സി.ബി.ഐ കവിതയെ ഇന്നലെ ഹാജരാക്കിയപ്പോഴാണ് ജഡ്ജി കാവേരി ബവേജയുടെ നടപടി. കഴിഞ്ഞ 11നാണ് സി.ബി.ഐ സംഘം തിഹാർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. നൂറു കോടിയുടെ കോഴയിടപാടിലെ മുഖ്യ ആസൂത്രകയാണ് കവിതയെന്ന് സി.ബി.ഐ ആരോപിക്കുന്നു. പല വിവരങ്ങളും മറച്ചുവയ്ക്കുന്നുവെന്നും അറിയിച്ചു. അന്വേഷണ ഏജൻസി ആഗ്രഹിക്കും വിധം കവിതയ്ക്ക് ഉത്തരം നൽകാനാകില്ലെന്ന് അവരുടെ അഭിഭാഷകൻ ഇന്നലെ വാദിച്ചു.