s

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയ വിധി പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. മലയാളി അഭിഭാഷകനായ മാത്യൂസ് ജെ. നെടുമ്പാറയാണ് ഹർജി സമർപ്പിച്ചത്. നിയമനിർമ്മാണ സഭയുടെയും, എക്സിക്യൂട്ടീവ് നയങ്ങളുടെയും പരിധിയിലുള്ള വിഷയത്തിൽ പാർലമെന്റിന്റെ അപ്പലേറ്റ് അതോറിട്ടിയെന്ന മട്ടിലാണ് സുപ്രീംകോടതി പ്രവർത്തിച്ചത്. ഭൂരിഭാഗം ജനങ്ങളും പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. വിഷയം മാർച്ച് 18ന് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസും ഹർജിക്കാരനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. നയപരമായ വിഷയത്തിൽ കോടതി ഇടപെടാൻ പാടില്ലായിരുന്നെന്ന് മാത്യൂസ് പറഞ്ഞതാണ് ചീഫ് ജസ്റ്റിസിനെ അന്ന് ചൊടിപ്പിച്ചത്.