charan

ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ കോൺഗ്രസ് ജലന്ധർ ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി. ഇതടക്കം സംസ്ഥാനത്തെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ രാജിയെ തുടർന്ന് പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചന്നി 2022 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ടു സീറ്റിലും പരാജയപ്പെട്ടിരുന്നു. ആം ആദ്‌മിയിൽ നിന്നെത്തിയ സിറ്റിംഗ് എം.പി സുശീൽ റിങ്കുവാണ് ജലന്ധറിലെ ബി.ജെ.പി സ്ഥാനാർത്ഥി. അമൃത്‌സറിൽ ഗുർജീത് സിംഗ് ഔജ്‌ല, ഫത്തേഗഡ് സാഹിബിൽ അമർ സിംഗ്, ഭട്ടിൻഡയിൽ ജീത് മൊഹീന്ദർ സിംഗ് സിദ്ദു, സംഗ്രൂരിൽ സുഖ്‌പാൽ സിംഗ് ഖൈറ, പട്യാലയിൽ ഡോ.ധരംവീർ ഗാന്ധി എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.