ന്യൂഡൽഹി : 75 ശതമാനം മാർക്കോ, അതിന് തുല്യമായ ഗ്രേഡോ നേടി നാലുവർഷ ബിരുദകോഴ്സ് പാസായവർക്ക് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്ര്) എഴുതാനും, പി.എച്ച്.ഡിക്ക് ചേരാനും അവസരമൊരുക്കി യു.ജി.സി മാർഗരേഖ. നിലവിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് മാത്രമേ നെറ്ര് എഴുതാൻ കഴിയൂ. ഗവേഷണത്തിനും ബിരുദാനന്തര ബിരുദം നിർബന്ധമായിരുന്നു. ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മാറ്റങ്ങളെന്ന് യു.ജി.സി ചെയർമാൻ ജഗദേഷ് കുമാർ വ്യക്തമാക്കി.

ഏത് വിഷയവും പി.എച്ച്.ഡിക്കായി തിരഞ്ഞെടുക്കാം. ബിരുദം ഏത് വിഷയത്തിലാണെന്നത് ബാധകമല്ല. പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി(നോൺ ക്രീമിലെയർ), അംഗപരിമിതിയുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് അഞ്ചു ശതമാനം മാർക്ക് ഇളവ് ലഭിക്കും.