
ന്യൂഡൽഹി : യു.എസിലെ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി മടങ്ങിയെത്തിയ തനിക്ക് ആദ്യം കിട്ടിയ വക്കീൽ ഫീസ് 60 രൂപയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. 1986ൽ ബോംബെ ഹൈക്കോടതിയിൽ ഒരു കേസ് വാദിച്ചിറങ്ങിയപ്പോഴാണിത്. അന്ന് ഇന്ത്യൻ രൂപയായിട്ടല്ല, സ്വർണ മൊഹർ എന്ന പേരിലുള്ള നാണയമാണ് ലഭിക്കുന്നത്. 60 രൂപ മൂല്യമുളള നാല് മൊഹറാണ് കിട്ടിയത്. വിവിധ സംസ്ഥാനങ്ങളിൽ അഭിഭാഷകരായി എൻറോൾമെന്റ് ചെയ്യാൻ ഭീമമായ ഫീസ് വാങ്ങുന്നുവെന്ന ഹർജികൾ പരിഗണിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.