
ന്യൂഡൽഹി : ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തന്റെ ഹർജിയിൽ ജാർഖണ്ഡ് ഹൈക്കോടതിയുടെ തീരുമാനം വൈകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഹർജി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് സോറന്റെ അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ആവശ്യപ്പെട്ടു. അക്കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്ന് കോടതി മറുപടി നൽകി. തിരഞ്ഞെടുപ്പിന്റെ സാഹചര്യവും സിബൽ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ സോറന്റെ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. കഴിഞ്ഞ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്.