sp

ന്യൂഡൽഹി : സുപ്രീംകോടതിയിലെ കേസ് വിവരങ്ങൾ വാട്സാപ്പിലും ലഭ്യമാക്കുന്നു. കേസുകളിലെ നടപടികൾ അഭിഭാഷകർക്കും കക്ഷികൾക്കും വാട്സാപ്പിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നതായി ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ജുഡീഷ്യൽ സംവിധാനത്തിന്റെ സുതാര്യതയും, നീതിക്കായുള്ള അവകാശവും പുതിയ സംവിധാനം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫയലിംഗ് വിവരങ്ങൾ, കേസ് വിളിക്കുന്ന തീയതി, ഉത്തരവുകൾ എന്നിവയാണ് അഭിഭാഷകർക്കും കക്ഷികൾക്കും വാട്സാപ്പ് മുഖേന ലഭിക്കുന്നത്.