soran

ന്യൂഡൽഹി: ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല. അച്ഛന്റെ ജ്യേഷ്ഠസഹോദരന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോറൻ സമർപ്പിച്ച ജാമ്യാപേക്ഷ റാഞ്ചിയിലെ പ്രത്യേക കോടതി തള്ളി. 13 ദിവസത്തെ ജാമ്യമാണ് ആവശ്യപ്പെട്ടിരുന്നത്. കള്ളപ്പണക്കേസിൽ ജനുവരിയിലാണ് സോറനെ ഇ.ഡി അറസ്റ്ര് ചെയ്തത്.