s

ന്യൂഡൽഹി : അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരെന്നതിൽ സസ്പെൻസ് തുടരുകയാണ്. ഇന്നലെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നെങ്കിലും പഞ്ചാബിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ച മാത്രമേ നടന്നുള്ളുവെന്നാണ് സൂചന.

അതേസമയം,​ കുറച്ചു ദിവസം കൂടി കാത്തിരിക്കൂവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്നലെ ഗുവാഹത്തിയിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ മണ്ഡലം മാറുന്നതിനെ ചോദ്യം ചെയ്യുന്നവർ എ.ബി.വാജ്പേയിയും,​ എൽ.കെ. അദ്വാനിയും എത്ര തവണ മണ്ഡലം മാറിയെന്ന് വ്യക്തമാക്കണം. വയനാട്ടെ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുൽ അവിടെ മത്സരിച്ചതെന്നും ഖാർഗെ കൂട്ടിച്ചേർത്തു. അമേഠിയിലും റായ്ബറേലിയിലും മേയ് 20നാണ് വോട്ടെടുപ്പ്.