delhi-death

ന്യൂഡൽഹി : ഡൽഹി പൊലീസിലെ എസ്.ഐയും, കാസർകോട് തൃക്കരിപ്പൂർ സ്വദേശിയുമായ എൻ.കെ. പവിത്രൻ (58) വാഹനാപകടത്തിൽ മരിച്ചു. പ്രഗതി മൈതാന് സമീപമുള്ള അണ്ടർപാസിൽ ശനിയാഴ്ചയായിരുന്നു അപകടം. 2016ൽ മികച്ച സേവനത്തിനുള്ള പൊലീസ് മെഡൽ നൽകി പവിത്രനെ ആദരിച്ചിരുന്നു. പട്പട്ഗഞ്ച് ആശീർവാദ് അപ്പാർട്ട്മെന്റ് 112ലായിരുന്നു താമസം.

കാസർകോട് തൃക്കരിപ്പൂർ നടക്കാവിലെ പരേതരായ കെ. കുഞ്ഞമ്പുവിന്റെയും ദേവകിയുടെയും മകനാണ്. മകൻ കശിഷ്. ഇന്ന് തൃക്കരിപ്പൂർ നടക്കാവിലെ വസതിയിൽ പൊതുദർശനവും,​ ഉദിനൂർ ശ്മാശനത്തിൽ സംസ്കാരവും. ഡൽഹി പൊലീസിലെ മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ ആൻഡ് കൾച്ചറൽ സോസൈറ്റിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.