
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ) പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളി. രാജ്യമൊട്ടാകെയായി 591 പരീക്ഷാകേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പല സംസ്ഥാനങ്ങളിലും മേയ് 7, 13 തീയതികളിൽ വോട്ടെടുപ്പാണ്. തൊട്ടടുത്ത ദിവസങ്ങളായ 8, 14 തീയതികളിലെ പരീക്ഷകൾ മാറ്റണമെന്നായിരുന്നു ഒരു വിഭാഗം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളിലെ ആവശ്യം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) ഹർജികളെ എതിർത്തിരുന്നു.