s

ന്യൂഡൽഹി : ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജിയിൽ ഇ.ഡിക്ക് നോട്ടീസയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്രിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ജാർഖണ്ഡ് ഹൈക്കോടതിയുടെ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് സോറൻ സുപ്രീംകോടതിയെ സമീപിച്ചത്. മേയ് രണ്ടാംവാരം ഹർജി വീണ്ടും പരിഗണിക്കും. അതിനകം ഹൈക്കോടതി വിധി വരുമോയെന്ന് നോക്കാമെന്നും നിരീക്ഷിച്ചു. കഴിഞ്ഞ ജനുവരി 31നാണ് സോറനെ അറസ്റ്റ് ചെയ്തത്.