
ന്യൂഡൽഹി : കേരളത്തിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെ സംബന്ധിച്ച് ഒരു മാദ്ധ്യമത്തിനും അഭിമുഖം നൽകിയിട്ടില്ലെന്ന് ബി.ജെ.പിയുടെ കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. എക്സ് അക്കൗണ്ടിലാണ് ഇക്കാര്യമറിയിച്ചത്. ചില ഓൺലൈൻ പത്രങ്ങൾ തന്റെ അഭിമുഖമെന്ന മട്ടിൽ പ്രസിദ്ധീകരിച്ചതായി അറിഞ്ഞു. മാദ്ധ്യമങ്ങൾ ധാർമികത പാലിക്കുമെന്നും, താൻ പ്രതികരിക്കുമ്പോൾ മാത്രം പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും കൂട്ടിച്ചേർത്തു.