 
ന്യൂഡൽഹി: അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി. ദണ്ഡപാണി ജുഡിഷ്യറിക്കും അഭിഭാഷക മേഖലയ്ക്കും നൽകിയ സംഭാവനകൾ വിശദമാക്കാനും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാനും സുപ്രീംകോടതി ഫുൾകോർട്ട് റഫറൻസ് നടത്തും. മേയ് എട്ടിന് രാവിലെ 10.30ന് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ് റഫറൻസ്. രജിസ്ട്രാർ മഹേഷ് ടി.പതങ്കർ ഇക്കാര്യം കെ.പി. ദണ്ഡപാണിയുടെ ഭാര്യയും സീനിയർ അഡ്വക്കേറ്റുമായ സുമതി ദണ്ഡപാണിയെ അറിയിച്ചു. അപൂർവ്വമായാണ് ഹൈക്കോടതികളിലെ സീനിയർ അഭിഭാഷകരെ ഫുൾകോർട്ട് ചേർന്ന് സുപ്രീംകോടതി സ്മരിക്കുന്നത്. 2023 മാർച്ച് 21നാണ് ദണ്ഡപാണി അന്തരിച്ചത്. കേരള ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകനായിരുന്ന അദ്ദേഹം കുറച്ചുകാലം ഹൈക്കോടതി ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്.