
ന്യൂഡൽഹി: സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ ഭാരവാഹികളായി രണ്ടു മലയാളികൾ തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റായി അഡ്വ. വിപിൻ നായരും ട്രഷററായി അഡ്വ. അൽജോ കെ. ജോസഫുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂർ തലശേരി സ്വദേശിയായ വിപിൻ നായർ 1993ലാണ് ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്. 2000 മുതൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയി പ്രവർത്തിച്ചുവരുന്നു. നിലവിൽ കേരള പി.എസ്.സിയുടെ സ്റ്റാൻഡിംഗ് കൗൺസലാണ്. 2016-19 കാലയളവിൽ സംസ്ഥാന സർക്കാർ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് പരേതനായ കെ.എം.കെ. നായരും അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയിരുന്നു. അമ്മ: സാവിത്രി.ഭാര്യ: പ്രിയ (അഡ്മിൻ ഹെഡ്, ഫ്രഞ്ച് എംബസി). മക്കൾ: ഹരി, ശ്രീയ.
ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയാണ് അഡ്വ. അൽജോ കെ. ജോസഫ്. കോലത്ത് ജോസഫ് മാത്യു - അൽഫോൺസാ ജോസഫ് ദമ്പതികളുടെ മകനാണ്. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ ജൂനിയറായി പ്രവർത്തിച്ചിട്ടുണ്ട്.