മൂവാറ്റുപുഴ : കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ 50 നോമ്പിനോടനുബന്ധിച്ച് ഇടവകയിലേയും സമീപപ്രദേശത്തെ മറ്റ് സമുദായങ്ങളിലെയും നിർദ്ധനരായ 50രോഗികൾക്ക് ചികിത്സ സഹായം നൽകി. യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൂറിലേറെ കുടുംബങ്ങൾക്ക് 10കിലോ അരി വീതമടങ്ങുന്ന കിറ്റ് നൽകി . മർത്താമറിയം വനിതാസമാജത്തിന്റെ നേതൃത്വത്തിൽ 50 കുടുംബാംഗങ്ങൾക്ക് ഏഴ് തരം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകളും നൽകി . ചടങ്ങുകൾക്ക് വികാരിമാരായ ജോർജ് മാന്തോട്ടം കോർഎപ്പിസ്കോപ്പ, ഫാ. മൊവിൻ വർഗീസ് നർക്കിയിൽ, ട്രസ്റ്റിമാരായ പി.എസ്.അജി, എൽദോ പോൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.