കൊച്ചി: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ ടീച്ചറുടെ വിജയത്തിനായി എൽ.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ യുവജന സ്‌ക്വാഡ് പ്രചാരണത്തിനിറങ്ങി.
എറണാകുളം മേനക ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യുവജന സ്‌ക്വാഡിന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം അമൽ സോഹൻ, പി.എം. നിസാമുദ്ദീൻ, റോക്കി ജിബിൻ എന്നിവർ നേതൃത്വം നൽകി.